2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

" കാടത്തം തോല്ക്കുന്ന മലയാളി മനസ്സ് "

" കാടത്തം തോല്ക്കുന്ന മലയാളി മനസ്സ്  "

ഞെട്ടി വിറച്ചിരുന്നുപോയി തിങ്കളാഴ്ച രാവിലെ പത്രം വായിച്ചപ്പോൾ .............
രണ്ടു പിഞ്ചു ബാല്യങ്ങളെ കഴുത്തറുത്തു കൊന്നിരിക്കുന്നു ........അതും സ്വന്തം സഹോദരന്റെ കുഞ്ഞുങ്ങളെ ....
ഇത്രയും ക്രൂരത എങ്ങിനെ ആ രക്ഷസജന്മ്മത്തിനു ചെയ്യാൻ കഴിഞ്ഞു ....?
എത്ര കഠിന ഹൃദയമുള്ളവരുമാകട്ടെ ....... കുഞ്ഞുങ്ങൾക്ക്‌ മുന്നിൽ എല്ലാം മറന്ന് അവരോടൊപ്പം കൂടാനല്ലേ നമുക്ക് കഴിയൂ .........എന്നിട്ടും ............?
ഇയാൾ മനുഷ്യ ജന്മ്മമല്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു ...
" മനുഷ്യ രൂപത്തിൽ പിറന്ന പിശാച്  "
ആ പിഞ്ചു കുഞ്ഞുങ്ങളുടെ പത്രത്തിലുള്ള ഫോട്ടോ മറക്കാൻ കഴിയുന്നില്ല ...

എല്ലാം എന്തിനു വേണ്ടി....?....സ്വത്തിനു വേണ്ടിയാണത്രേ....
ആ അച്ഛനമ്മയുടെ വിലമതിക്കാനാകാത്ത സ്വത്തുക്കളല്ലേ ഈ പിശാചിന്റെ കത്തിയിൽ ഒടുങ്ങിയത് ...?
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാത്ത കാലമാണിത് ..
സ്നേഹം, ബന്ധം ഇതെല്ലാം ഇന്ന് വിലയില്ലാത്ത തുരുമ്പിനു തുല്യം ...........
പണത്തിനും സ്വത്തിനും വേണ്ടി ആരെയും എന്തും ചെയ്യാൻ മടിയില്ലാത്ത കാലം.
ഒരു തീപെട്ടി കൊള്ളി ചോദിച്ചപ്പോൾ തന്നില്ല എന്ന കാരണത്താൽ കുത്തി കൊലപ്പെടുത്തിയ സംഭവം ആരും മറന്നുകാന്നില്ല...ഒരു മനുഷ്യന് ഒരു തീപ്പെട്ടി കൊള്ളിയുടെ വിലപോലുമില്ലെന്നു സാരം ....
കാടത്ത സമ്പ്രദായത്തിൽ പോലും ഇത്തരം ക്രൂരതകൾ ഉണ്ടായി കാണില്ല ...
ഒരു മാനസിക രോഗിക്ക് പോലും ചെയ്യാൻ കഴിയാത്ത കൊടും ക്രൂരതയല്ലേ ഇത്?

പണത്തിനും സ്വത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ഈ മുന്നേറ്റം ........കലികാലം എന്നല്ലാതെ എന്ത് പറയാൻ .....
ഇത്രയെല്ലാം ക്രൂരതകൾ കാണിച്ചും കുതികാൽവെട്ട് നടത്തിയും എന്താണ് ഫലം ...?
ക്ഷണികമായ ഈ ജീവിത യാത്രാവേളകളെ ആനന്ദകരമാക്കി സഹജീവികളെ  സഹായിച്ചും, സഹകരിച്ചും പോകാനുള്ള മനസ്ഥിതി ഇന്നാര്ക്കും കാണാനില്ല ....
എല്ലാവരും ഒന്നോര്ക്കുക .........
കൊന്നും കൊലവിളിച്ചും നേടിയെടുക്കുന്ന ശാപങ്ങളിൽ നിറഞ്ഞ ഈ സമ്പാദ്യശേഖരം
കേവലം, പ്രവചനാതീതമായ ഒരു പ്രകൃതക്ഷോഭമോ മറ്റോ വന്നാൽ ...കഴിഞ്ഞില്ലേ എല്ലാം....? ഈയൊരു സത്യസ്ഥിതി മനസ്സിലാക്കാൻ എന്നാണ് മലയാളിക്ക് കഴിയുക?

എന്തിനേറെ പറയാൻ ...പ്രസവിച്ച് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു സ്വന്തം മാതാവ് ......ഛെ......അമ്മ എന്ന പരിശുദ്ധ വാക്കിനു അർഹയാണോ ആ സ്ത്രീ...?

അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെയുള്ള കുടുംബ ബന്ധങ്ങള്ക്ക് ഇന്ന് വിലയില്ലാതായിരിക്കുന്നു ...

കേരളാ പോലീസിന്റെ ശുഷ്കാന്തിയോടെയുള്ള കുറ്റമറ്റ അന്വേഷണങ്ങളിൽ ധ്രുതഗതിയിൽ തന്നെ കുറ്റവാളികളെ കണ്ടെത്തുന്നുണ്ട്  എന്നത് തികച്ചും സ്വാഗതാർഹാമാണ് .... എന്നാൽ ...........
വീണ്ടും വീണ്ടും കുറ്റങ്ങൾ മാത്രം ചെയ്യാൻ പുറപ്പെടുന്ന ഇവര്ക്ക്, താമസിയാതെ തന്നെ പിടിക്കപെടുമെന്നറിഞ്ഞിട്ടും കുറ്റകൃത്യത്തിനിറങ്ങുന്ന ഇവരെ എന്ത് പേരിട്ടു വിളിക്കണം ...?
ഒരിക്കലും നന്നാകില്ല എന്നാ പ്രതിജ്ഞയുമായി ഇറങ്ങി തിരിച്ചിരിക്കുകയാണോ ജനങ്ങളെല്ലാവരും...?

എല്ലാത്തിനും ഒരു അറുതി വരുത്തി തരും ....ആ മുകളിലിരിക്കുന്ന വലിയ തമ്പുരാൻ ....
അതോത്താൽ നന്ന് .....

                                                                                                   മണികണ്ഠൻ കിഴകൂട്ട് , ചേർപ്പ്‌

2013, ജൂലൈ 23, ചൊവ്വാഴ്ച

ഇതോ ദൈവത്തിന്റെ സ്വന്തം നാട് .....? - 2

ഇതോ ദൈവത്തിന്റെ സ്വന്തം നാട് .....2

ആസ്ട്രേലിയയിൽ  നിന്നും വന്ന  മാത്യുസിനെ ഇന്നലെ പട്ടണത്തിൽ പോയപ്പോൾ കണ്ടിരുന്നു.....ലീവിന് വന്നതാണത്രേ ....മാത്യുസ് കുടുംബ സമേതം ആസ്ട്രേലിയയിൽ ആണ്.
ഭാര്യാ പിതാവിന്റെ ആകസ്മിക നിര്യാണത്തിൽ പങ്കു കൊള്ളാൻ വന്നതാണ്  മാത്യുസ് ...
അടുത്ത ദിവസം തന്നെ തിരിച്ചു പോകുമത്രേ ...
കേരളത്തിലെ ജീവിത സാഹചര്യങ്ങളെ കുറിച്ചാണ് മാത്യുസ് കൂടുതലും സംസാരിച്ചത് ...
അവനു ഇവിടെ ജീവിക്കാൻ ഭയമാകുന്നുവത്രേ..
ഒന്നാലോചിച്ചാൽ ശരിയല്ലേ ...?
അങ്ങിനെയുള്ള സംഭവ വികസങ്ങലല്ലെ കേരളത്തിൽ നിത്യേന നടക്കുന്നത്...?
മാത്യുസ് പറഞ്ഞ കാര്യങ്ങൾ അത്രയും ഒരു ശരാശരി മലയാളിയുടെ പ്രശ്നങ്ങൾ മാത്രമാണ് എന്നതിൽ  എനിക്ക്   ഒരു സംശയവും തോന്നിയില്ല ...
കേരളത്തിലെ ഭുരിഭാഗം വരുന്ന തൊഴിലാളികളിൽ ഒരു ശരാശരി വരുമാനം എന്നത്  500 രൂപയാണ്.
ഒരു ദിവസം ഒരു കോഴിക്കറി കഴിക്കണം എന്നത് ഒരു ആഡംബരത്വമാണോ ..?
കോഴിയെക്കാൾ  വിലയാണ് പച്ചക്കറിക്ക്  എന്നത് മറ്റൊരു സത്യം...
ചടങ്ങുകൾ എന്തും ആയികൊള്ളട്ടെ....കോഴിയാണ് കേരളത്തിൽ  പ്രധാനം ...കോഴിക്ക് പിന്നാലെ കേരളം പരക്കം പായുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി എന്ന് തോന്നുന്നു ...500 രൂപ കൂലി കിട്ടുന്ന ഒരാൾക്ക്  ഇന്നത്തെ അവസ്ഥയിൽ ഒരു കോഴി വാങ്ങി കറി വെക്കണമെങ്കിൽ 250 രൂപയെങ്കിലും വേണ്ടേ ..?
കൂലിയുടെ പകുതിയും അതോടെ തീരുന്നു ....ബാക്കി വരുന്ന വീട് സാധനങ്ങളുടെ വിലയെ കുറിച്ച് എല്ലാവർക്കും  അറിയാവുന്നത് കൊണ്ട് ലേഖകൻ അതിനെ കുറിച്ചൊന്നും പറയുന്നില്ല...
കേരളത്തിൽ ഒരു ദിവസത്തെ വരുമാനത്തിന്റെ പകുതി കേവലം ഒരു കോഴിക്ക് ചിലവാക്കുമ്പോൾ 
(മാത്യുസ് പറഞ്ഞ ആസ്ട്രേലിയൻ ജീവിത ശൈലിയിൽ ) മറ്റു രാജ്യങ്ങളിൽ ദിനം പ്രതി 80 ഡോളർ മാത്രം കൂലി ലഭിക്കുന്ന ഒരാൾക്ക് വെറും 3 ഡോളർ മാത്രമാണത്രെ ചിലവാക്കേണ്ടി വരുന്നത്...
ചുരുക്കം പറഞ്ഞാൽ നാമിവിടെ കൂലിയുടെ 50% ചിലവാക്കുമ്പോൾ അവർ അവിടെ 5% മാത്രമാണ് ചിലവാക്കുന്നത് ....
ഇതുപോലെ തന്നേ ആയിരിക്കുമല്ലോ മറ്റ്  ഓരോരോ ചിലവുകളിലും നാം ചിലവഴിക്കുന്നത് ...?
വീട് വെക്കുന്നതിൽ ആഡംബരത്വം കാണിക്കുന്നതിൽ മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്മ്യം ചെയുമ്പോൾ കേരളത്തിൽ എത്രയോ ഇരട്ടിയാണ് ചിലവാക്കുന്നത് അവരവരുടെ സ്വപ്ന സൌധങ്ങൾ തീര്ക്കാൻ....?
ഓടിട്ട വീടുകൾ കേരളത്തിൽ  കുറവാണെങ്കിലും ഉള്ള വീടുകളിൽ,
മഴക്കാലം തുടങ്ങിയാൽ പാത്രവും, കലങ്ങളും , തുണികളുമായി വീടിനകത്ത് ചോര്ന്നിറങ്ങിയ വെള്ളം കോരി കളയാൻ സാധാരണക്കാരൻ ഓടി നടക്കുമ്പോൾ,......
കോടികൾ മുടക്കി കെട്ടി ഉയര്ത്തുന്ന മണിമാളികകളുടെ കിടപ്പ് മുറികളിലും സ്വീകരണമുറികളിലും മറ്റും നേരിട്ട് മഴ അകത്തു വീഴത്തക്ക രീതിയിലാണ്‌ ഇന്നത്തെ നിര്മ്മാണ രീതി .....മാറ്റങ്ങൾ നോക്കണേ...!!!
ഇനി ഇങ്ങിനെയൊക്കെ കെട്ടിയുയര്തുന്ന, കോടികൾ മുടക്കിയ സ്വപ്ന സൌധങ്ങളിലാകട്ടെ താമസിക്കാനുള്ള "യോഗം" ഇല്ലാതെ സര്ക്കാരിന്റെ ചിലവിൽ താമസിക്കാനായി ജയിലിലേക്ക് മടങ്ങുന്നു ........
കഴിഞ്ഞ ദിവസം ഈ ലേഖകൻ ഒരു പച്ചകറി കടയിൽ ചെന്നപ്പോൾ " കൂര്ക്ക " യാണ് അന്നത്തെ താരം ....കാരണം ഒരു കിലോ കൂര്ക്കക്ക്  100 രൂപ ....
ഒരു  സാധാരണക്കാരനായ ലേഖകൻ  ശരിക്കും വായ് പൊളിച്ചു ...പക്ഷെ കടക്കാരന്റെ  മറുപടി കേട്ടപ്പോൾ വീണ്ടും വായ് പൊളിക്കാതിരിക്കാൻ കഴിഞ്ഞില്ല...
കാരണം ഏറ്റവും വില കൂടിയ സാധനങ്ങൾക്കാണത്രേ ആവശ്യക്കാർ കൂടുതൽ...!
അന്നേ ദിവസം ഉച്ചക്ക് മുന്നേ തന്നെ ഒരു ചാക്ക് കൂര്ർക്ക വിറ്റു  പോയത്രേ ..
500 രൂപയും കൊണ്ട് കടയിൽ  പോയാൽ  ഒരു സഞ്ചിയിലെക്കുള്ള സാമഗ്രികൾ പോലും കിട്ടുന്നില്ല 
പച്ചക്കറി വില ഏതാണ്ട് സ്വർണ്ണ വിലപോലെ ആയിരിക്കുന്നു.
ഒരു ശരാശരി തൊഴിലാളിക്ക് 100 രൂപ കൊടുത്തു കൂര്ക്ക വാങ്ങാൻ കഴിയുമോ?
എന്നാൽ പിന്നേ ഏതു തരക്കാരായിരിക്കും എന്ത് വില കൊടുത്തും വാങ്ങാൻ തയ്യാറാകുന്നത്..?
അദ്വാനം എന്തെന്നിയാതെ പത്തും ഇരുപതും മുപ്പതുമൊക്കെ ശതമാനത്തിൽ പലിശ വാങ്ങുന്നവര്ക്കും തട്ടിപ്പ് നടത്തുന്നവര്ക്കും ഒക്കെ ഈ വില കൊടുത്തു വാങ്ങാൻ കഴിയുമെന്നു വിശ്വസിക്കാം .....അല്ലേ ....
ആഡംബര ജീവിതം കേരളത്തിൽ അപകടമായ രീതിയിൽ വളര്ന്നു കൊണ്ടിരിക്കയാണ് ..
നമ്മുടെ വരുമാനത്തിൽ ഒതുങ്ങാത്ത ഒരു സാധനതിനുവേണ്ടി സംശയിച്ചു നിൽക്കുമ്പോൾ ........
അതാ വരുന്നു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുകൊണ്ട് കച്ചവടക്കാർ....
" ഒരു രൂപ നാണയം " കൊണ്ടുചെന്നാൽ മതിയത്രേ ...........
ആയിരങ്ങൾ വിലവരുന്ന ഇലക്ട്രോണിക് ,ഗ്രിഹോപകരണ സാമഗ്രികളും ഇരു-നാലു ചക്ര വാഹനങ്ങളും സ്വന്തമാക്കാനായിട്ട്‌ ....
അവർ പറയുന്ന അത്രയും പേപ്പറുകളിൽ നാം ഒപ്പിട്ടു കൊടുക്കുന്നു .....( എന്തായാലും നമ്മുടെ കയോപ്പുകളുടെ സൌന്ദര്യം വര്ധിപ്പിക്കം ....കാരണം അത്രയധികം ഒപ്പുകൾ നാമിട്ടുകൊടുക്കണമല്ലോ ..)
ഒന്ന് ചിന്തിച്ചു നോക്കു .....
ദൈനംദിന ജീവിതത്തിനുവേണ്ടി തന്നേ കഷ്ട്ടപെടുന്ന ഒരു ശരാശരി തൊഴിലാളിക്ക് മുടക്കുകൾ കൂടാതെ ഇത് അടച്ചു വീട്ടുവാൻ സാധിക്കുമോ ?
അടവ് തെറ്റിയാൽ ഉള്ള സ്ഥിതിയോ ...? ലേഖകൻ  പറയാതെ തന്നെ അറിയാമല്ലോ ...
ഒന്ന് ചിന്തിക്കു......ഇതെല്ലം എന്തിനുവേണ്ടി...?
തൊട്ടടുത്തുള്ള വലിയവന്റെ വീട്ടിൽ ഉള്ളതത്രയും തന്റെ വീട്ടിലും വേണമെന്ന് ശാട്യം പിടിക്കുന്ന നമ്മുടെ പ്രവണത ഭാവിയിൽ വളരെ ദോഷം ചെയും ....
ഒന്ന് ഒര്മ്മിക്കാൻ ശ്രമിക്കു ...............
കുറച്ചു വര്ഷങ്ങള്ക്ക് മുൻപ് വരെ ...നമ്മുടെ ഓരോ വീടുകളിലും വൈദ്യുതി ചാർജ് എത്രയയിരുന്നുവെന്നു ...?
അതിൽ നിന്നും മാറി, അതിന്റെ എത്ര ഇരട്ടിയാണ്  നാമിപ്പോൾ അടച്ചു കൊണ്ടിരിക്കുന്നത്?
 വൈദ്യുതി യുനിട്ടിനു പൈസ കൂടിയെന്ന സത്യത്തെക്കാൾ ഉപരി നമ്മുടെ ഉപയോഗം പതിൻ മടങ്ങ്‌ വര്ധിചിരിക്കുന്നു എന്നതല്ലേ സത്യം...?
എന്നാൽ ഒന്നും നമുക്ക് ഒഴിവാക്കാനായി പറ്റുന്നില്ല ...
പക്ഷെ ഇതൊന്നുമില്ലാതെയും നാം എത്ര മനോഹരമായി ജീവിച്ചിരുന്നു...?
മിനി സ്ക്രീനുകളിലും മറ്റും സീരിയലോ സിനിമയോ കാണുമ്പോൾ .........ഒരു മദ്യകുപ്പിയോ സിഗരറ്റോ കാണുമ്പോഴേക്കും അതാ വരുന്നു " മദ്യപാനം ആരോഗ്യത്തിനു ഹാനികരം " എന്ന അറിയിപ്പ്...
നല്ല അറിയിപ്പാണ്......ആരും തെറ്റ് പറയില്ല ...
എന്നാൽ ഇതൊരു പ്രഹസനം അത്രമല്ലെ......
സംസ്ഥാനത്തെ ബീവരെജെസ്  കോർപറേഷൻ അടച്ചു പൂട്ടുമോ?
അടച്ചു പൂട്ടിയാൽ സര്ക്കാരിലെക്കുള്ള ഇത്രയും വരുമാനം മറ്റേതു വഴിയിലുടെ നികത്തും....?
( ഇനി സംസ്ഥാനത്തെ കുടിയന്മാർ എല്ലാവരും കൂടി മദ്യപാനം ഉപേക്ഷിക്കുമോ ...? )
ഇങ്ങിനെയുള്ള ചില കുഴക്കുന്ന ചോദ്യങ്ങളിൽ പെട്ട് നമ്മളിന്നു വലയുകയാണ് ...
നിത്യേന നാം വായിക്കുന്ന പല തട്ടിപ്പുകളിലും പിടിക്കപെടുന്നവരുടെ കുറ്റ സമ്മതത്തിൽ നിന്നും മനസ്സിലാകുന്ന  ഒരേയൊരു സത്യം ഇതെല്ലാം ചെയ്തത്  ആഡംബര ജീവിതം നയിക്കാൻ വേണ്ടിയ്യായിരുന്നു എന്നതാണ് ...
അവിടെയും " ആഡംബരമാണ്  " പ്രശ്നക്കാരൻ ....
കാൻസറിനെകാളുമൊക്കെ, വളരെ അപകടം പിടിച്ച , സമൂഹത്തെ ഒന്നടങ്കം കാര്ന്നു തിന്നുന്ന ഒരു മഹാരോഗമാണ് ഈ " ആഡംബരത്വം "
കേരളത്തിൽ  തന്നെ കുടിവെള്ളം കിട്ടാതെയും ഭക്ഷണം കിട്ടാതെയും മാറാ രോഗങ്ങള്ക്ക് അടിമകളായി ജീവിതം ഒരു ചോദ്യ ചിഹ്നമായി നില്ക്കുന്നതുമായ എത്രയോ ആളുകൾ ...?
അവരൊക്കെയും..............എങ്ങിനെയൊക്കെയോ  ജീവിച്ചു പോകുന്നതും ഈ ആഡംബര സംസ്ക്കാരത്തിന്റെ നടുവിലുടെയാണ്  എന്ന് നാം മനസ്സിലാക്കണം .....
" ഉള്ളവനും ഇല്ലാത്തവനും "....................
ഇവർക്കിടയിൽ മറ്റൊരു വിഭാഗമുണ്ട് .....സാധാരണക്കാർ എന്നറിയപെടുന്ന വിഭാഗം ....
ഇവരാണെങ്കിൽ ജീവിത രീതികളെ താരതമ്മ്യം ചെയുന്നത് ആഡംബര ജീവിതം നയിക്കുന്നവരുമായിട്ടാണ് ....അതിനു വേണ്ടി ശ്രമിച് ഒടുവിൽ  മൂക്ക് മുട്ടെ കടത്തിലേക്ക് കൂപ്പു കുത്തുകയും ചെയുന്നു ....
അറബി രാജ്യങ്ങളിൽ നിന്നും ഇപ്പോൾ എത്ര പേരാണ് നാട്ടിൽ തിരിച്ചെത്തികൊണ്ടിരിക്കുന്നത് ..?
ഇത്രയും നാൾ നില നിരത്തികൊണ്ടു വന്ന ആ ഒരു ജീവിത രീതി ....ഇവിടെ ...ഇനിനയിച്ച്‌ കൊണ്ടുപോകാൻ എങ്ങിനെ സാധിക്കും .....വരുമാനം കുറയുകയല്ലേ ....?
ഇനി എന്തെങ്കിലും ജോലിയിലേക്ക് ഇറങ്ങാം എന്ന് വെച്ചാലോ ...? കേരളത്തിൽ  ഇപ്പോൾ മലയാളികളെക്കാൾ അധികം അന്യ സംസ്ഥാനക്കാരല്ലെ?
ഒരു സാധാരണക്കാരന്റെ ....................
ഒരു തൊഴിലാളിയുടെ വരുമാനം വര്ധിക്കുന്നുണ്ടോ.....?
( സര്ക്കാർ  ഉദ്യോഗസ്ഥരെയും  സ്ഥിര വരുമാനക്കാരെയും ഈ ഗണത്തിൽ പെടുതുന്നില്ല ...കാരണം അവര്ക്ക് കിട്ടുന്ന വരുമാനം ഉറപ്പുള്ളതാണ് ...)
ഈ നില തുടർന്നാൽ എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും....?
നിത്യോപയോഗ സാധനങ്ങൾ തീരെ ഒഴിവാക്കാൻ പറ്റാത്തവരാണ്  നമ്മളെല്ലാരും ...
പുറം വിപണിയിലേതിൽ നിന്നും വളരെ സഹായ വിലയിലാണ് സര്ക്കാര്  ഇതെല്ലാം ന്യായ വില ഷോപിലുടെ തന്നു കൊണ്ടിരിക്കുന്നത് .....ഇത് ഇന്നത്തെ പരിത സ്ഥിതിയിൽ വലിയൊരു സഹായമാണ് സാധാരണക്കാരന് ...
ബി.പി എൽ  എന്ന് പറയുന്ന കാർഡ് ഉടമക്ക് വേണ്ടുന്ന നിബൻ ധനകൾ കര്ശനമായി നടപ്പിലാക്കിയാൽ നിലവിലുള്ള ബി പി എൽ  കാർഡ് ഉടമകളിൽ എത്ര പേർ  അതിനു അർഹരായിരിക്കും ..?ഒരു സൈക്കിളോ ടീ വി യോ ഇല്ലാത്ത വീടുകൾ ഇന്ന്  കേരളത്തിൽ  അത്രയധികം ഉണ്ടോ?
ബി  പി എൽ കാർഡിന്റെ മാനടണ്ടങ്ങൾ അതോക്കെ യാണല്ലോ ....
സ്വർണ്ണ വില കേരളത്തിൽ കുതിച്ചുയർന്ന് റെക്കോർഡ്‌ തകർത്ത് മുന്നേറി യപ്പോഴും വിവാഹ കമ്പോളത്തിൽ സ്വർണ്ണമെന്ന മഞ്ഞ ലോഹത്തിന്റെ അളവിൽ ഒരു മാറ്റവും വന്നില്ല .....കൂടിയതല്ലാതെ .....
അന്യ സംസ്ഥാന ലോട്ടറികൾ കേരളത്തിലെ ജനങ്ങളുടെ പരിമിതമായ വരുമാനത്തെ പിടിച്ചു പറിച്ചു കൊണ്ട് പോകുന്നെന്നോ മറ്റോ ഉള്ള കാരണതാലാണല്ലോ നിര്ത്തലാക്കിയത് ....?
പിന്നീട് കണ്ടത് ....നിരക്ക് കൂട്ടി എല്ലാ ദിവസവും നറുക്കെടുപ്പുമായിട്ടാണ്  സംസ്ഥാന ലോട്ടറി രംഗത്ത് വന്നത്...
സത്യം പറഞ്ഞാൽ ജനം പരക്കം പായുകയാണ് .....എങ്ങിനെ ജീവിക്കണം എന്നറിയാതെ....
കേവലം 400 രൂപ ദിവസകൂലിയിൽ  ഭാര്യക്കും 2 കുട്ടികളോടുമൊപ്പം കഴിയുന്ന ഒരു കുടുംബ നാഥനെ ലേഖകനറിയാം ...
ആ കുടുംബവും ഇവിടെ തന്നെയാണ് ജീവിക്കുന്നത് ...
ഒരു മാസം ജീവിതം നയിക്കാൻ ഒരു വ്യക്തിക്ക് മാത്രം 5 ലക്ഷം രൂപ പോരാതെ  വരുന്ന ജീവിത രീതിയും ഈ കൊച്ചു കേരളത്തിൽ  തന്നെയാണ് ...( പക്ഷെ അവരിപ്പോൾ സർക്കാർ ചിലവിൽ ജയിലിൽ ആണ് കഴിയുന്നത്‌ എന്ന് മാത്രം )
വീടുകളിൽ കഴിയുന്നത്ര സ്ഥലത്ത് , കഴിയാവുന്ന രീതിയിൽ ഒരു പച്ചക്കറി തോട്ടം നിര്മ്മിക്കുകയാണെങ്കിൽ അത് മൂലം എന്തെല്ലാം ഗുണമുണ്ടാകും എന്ന് ഓര്ത് നോക്കു .....
" ഹരിതമീ കേരളം " എന്ന പഴമൊഴി പ്രാവര്തികമാക്കാവുന്നതെയുള്ളൂ ...
പക്ഷെ ഇന്ന് നാം കാണുന്നതോ ......" നീല പടര്ന്ന കേരളമാണ് "
ഒരു സ്ത്രീ വിചാരിച്ചാൽ മന്ത്രി സഭാ കസേരകളുടെ കാലുകൾ പോലും കാര്ന്നു തിന്നുന്ന ചിതലുകളായി മാറാൻ അവര്ക്ക് കഴിയുന്നു .....
ഒരിക്കലും സ്ത്രീകളെ ആക്ഷേപിക്കുകയല്ല .....
സംഭവങ്ങൾ ഒന്നൊന്നായി എടുത്താൽ  സ്ത്രീകൾക്ക് നേരെയുള്ള അക്രമ സംഭവങ്ങൾ ദിനം പ്രതി കൂടി വരികയല്ലേ ...?
ഭാരത സംസ്ക്കാരമെന്നാൽ ലോകത്തിന്റെ നെറുകിലെ രത്ന കിരീടത്തിനു സമാനമെന്നു അറിയുന്നവരാണ് നമ്മൾ .....
കാമവെറിയിൽ ..........പ്രായം പോലും നോക്കാതെ ....എത്രയെത്ര സ്ത്രീ ജീവിതങ്ങൾ  തച്ചുടക്കപ്പെട്ടിരിക്കുന്നു .....
നമ്മുടെ പ്രതികരണ ശേഷിയൊക്കെ നഷ്ട്ടപ്പെട്ടിരിക്കുന്നു .....
ജീവിതം വഴി മുട്ടുമ്പോൾ ..............വരുമാന മില്ലാതാകുമ്പോൾ .......നമ്മുടെ ചിന്തകളും മാറുമോ.....????
കാരണം കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയുമൊക്കെ  ജീവിച്ചിരുന്നു എന്ന് പറയുന്ന നാടല്ലെ ഇത് ....?
കലകളുടെ നാടാണ് കേരളം ..............അതുപോലെ ഒട്ടനവധി കലാകാരന്മാരും ...
 ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ, ജീവിതം വഴി മുട്ടി നില്ക്കുന്ന " യഥാർത്ഥ " കലാകാരന്മാർ ഉള്ള നാടുമാണ്  കേരളം ...
യഥാർത്ഥ കലാകാരൻ  ഇന്നും എന്നും, അവനു മുണ്ട് മുറുക്കിയുടുത്തു ജീവിതം മുന്നോട്ടു തള്ളി നീക്കെണ്ടതാ യിട്ട്  തന്നെയാണ് കാണുന്നത് ....
 ആഘോഷങ്ങൾ മലയാളിക്ക്  എന്നും  " ആഘോഷങ്ങൾ " തന്നെയാണ് ...
ഒന്ന് പോലും ഒഴിവാക്കാതെ കടം വാങ്ങിയിട്ട് പോലും ആഘോഷിക്കുന്നു ...." കാണം വിറ്റും ഓണം ഉണ്ണണം " എന്നാ പഴമൊഴിയെ ഇതോടെ നമ്മൾ ഒന്ന് കൂടി അർത്ഥമുള്ളതാക്കുന്നു ...
വര്ഷങ്ങള്ക്ക് മുൻപ് തമിഴ്‌നാട്ടിൽ നിന്നും " അണ്ണാച്ചിമാർ " എന്നാ ഓമനപേരിൽ  വട്ടി പലിശയുമായി കേരളത്തിലെത്തിയ അവരെഎല്ലാം ഒട്ടേറെ പിന്നിലേക്ക്‌ തള്ളി മാറ്റികൊണ്ട്
" കേരള അണ്ണാച്ചിമാർ " ഇവിടം അടക്കി വാഴുന്നു ......
ഒന്നാലോചിച്ചാൽ ഇന്നത്തെ ഈ ദുർഘടാവസ്ഥയിൽ ഇവരും കൂടി ഇല്ലായിരുന്നെങ്കിൽ .............?
" നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ ..നിശ്ചലം ശൂന്യമീ ലോകം " എന്ന പഴയ സിനിമാ ഗാനം ലേഖകൻ  ഓര്ത് പോകുകയാണ് ....
എന്തുകൊണ്ടും ഇല്ലായ്മ്മയുടെ ആ പഴയ നാളുകളെ ലേഖകൻ  ശരിക്കും ഇഷ്ട്ടപെടുന്നു ...
അന്നത്തെ ആ ഇല്ലായ്മ്മക്ക് ഒരു സുഖവും മനസ്സമാധാനവും ഒക്കെ ഉണ്ടായിരുന്നു ....ഇന്നോ...?
ക്ഷണിക്കാത്ത അതിഥി കലായെത്തുന്ന  ഹൃദയ രോഗങ്ങൾ , രക്ത സമ്മര്ദം ,പ്രമേഹം , തുടങ്ങിയ സ്റ്റാറ്റസ് രോഗങ്ങൾ ....................
ചിട്ടയില്ലാത്ത ജീവിതരീതികൾ ....ഫസ്റ്ഫുടുകളുടെ കടന്നു കയറ്റം , അതിനോടുള്ള അമിതാസക്തി ...ഇതെല്ലം രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് ...
പുലര്ച്ചെ എഴുനേറ്റ് , കുളിയും കഴിഞ്ഞു അടുക്കളയിൽ കയറി കിഴക്കോ ട്ട് തിരിഞ്ഞു നിന്ന്  അടുപ്പ് കത്തിക്കുമ്പോൾ ...................ജനല അഴികളിലുടെ നമ്മുടെ ശരീരത്തിൽ  എല്ക്കുന്ന ആ ഇളം വെയിലും നാടൻ  ഭക്ഷണ രീതികളും ............
അതിന്റെയൊക്കെ ഉത്തമ ഉദാഹരണങ്ങളാണ്  , കാര്യമായ അസുഖങ്ങൾ ഒന്നുമില്ലാതെ നമ്മലോടോപ്പമുള്ള നമ്മുടെ മാതാപിതാക്കൾ ...............
ഇന്ന് ലക്ഷങ്ങൾ മുടക്കി നിര്മ്മിക്കുന്ന മോഡുലാർ കിച്ചനുകളിൽ എല്ലാം യന്ത്ര വൽ ക്രിതമാണ് ..
വായ്‌ തുറന്നു കൊടുത്താൽ  ഭക്ഷണം താനേ വായിലേക്ക് വരുന്ന ഒരു സമ്പ്രദായം വന്നാലെങ്കിലും നമ്മുടെ ആഗ്രഹങ്ങൾക്ക്  ഒരു അറുതി ഉണ്ടാകുമോ ...?
അടങ്ങാത്ത ആഗ്രഹങ്ങളാണ്  നമ്മെയെല്ലാം ആഡംബരത്തിലേക്ക്  നയിക്കുന്നത്...
നമ്മെക്കാൾ ഉയര്ന്നവരുമായി താരതമ്മ്യം ചെയ്യാതെ താഴെക്കിടയിൽ നില്ക്കുന്നവരുമായി താരതംമ്യത്തിനു ശ്രമിച്ചാൽ നല്ലതല്ലേ .....?
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇന്ന് വളര്ന്നു കൊണ്ടിരിക്കയാണ് ...
ഇത് സമൂഹത്തെ നശിപ്പിക്കുക തന്നെ ചെയും ...
പഞ്ചാഗ്നി മധ്യത്തിൽ നില്ക്കുന്ന ഒരു അവസ്ഥയാണ്‌ ഇപ്പോൾ കേരളത്തിൽ  ജീവിക്കുന്നവര്ക്ക് ....
എന്തിനും ഏതിനും വിലകയറ്റം മാത്രം ......
ജീവിതം തള്ളി നീക്കാനുള്ള ബുദ്ധിമുട്ടായിരിക്കുമോ തട്ടിപ്പുകളിലേക്കും മോഷണങലിലെക്കുമെല്ലം ആളുകളെ തിരിക്കുന്നത്...?
സ്വന്തം കുഞ്ഞുങ്ങളെ പോലും പണത്തിനു വേണ്ടി മാതാപിതാക്കൾ വില്ക്കുന്ന ക്രൂര പ്രവണത കൂടി നമുക്ക് കാണേണ്ടി വന്നില്ലേ ....?
കേരളം ഇത്രയും അധ:പതിച്ചുവോ...?
ഇതിൽ കൂടുതൽ ഇനി എന്ത് പറയാൻ......?
" വിനാശ ക്കാലെ വിപരീത ബുദ്ധി " എന്ന പഴമൊഴിയല്ലാതെ മറ്റൊന്നും ഓർമ്മയിൽ വരുന്നില്ല....

                                                                                                                                     ( അവസാനിച്ചു )

ഇതോ ദൈവത്തിന്റെ സ്വന്തം നാട് .....?

ആസ്ട്രേലിയയിൽ  നിന്നും വന്ന  മത്യുസിനെ ഇന്നലെ പട്ടണത്തിൽ പോയപ്പോൾ കണ്ടിരുന്നു.....ലീവിന് വന്നതാണത്രേ ....മാത്യുസ് കുടുംബ സമേതം ആസ്ട്രേലിയയിൽ ആണ്.
ഭാര്യാ പിതാവിന്റെ ആകസ്മിക നിര്യാണത്തിൽ പങ്കു കൊള്ളാൻ വന്നതാണ്  മാത്യുസ് ...
അടുത്ത ദിവസം തന്നെ തിരിച്ചു പോകുമത്രേ ...
കേരളത്തിലെ ജീവിത സാഹചര്യങ്ങളെ കുറിച്ചാണ് മാത്യുസ് കൂടുതലും സംസാരിച്ചത് ...
അവനു ഇവിടെ ജീവിക്കാൻ ഭയമാകുന്നുവത്രേ..
ഒന്നാലോചിച്ചാൽ ശരിയല്ലേ ...?
അങ്ങിനെയുള്ള സംഭവ വികസങ്ങലല്ലെ കേരളത്തിൽ നിത്യേന നടക്കുന്നത്...?
മാത്യുസ് പറഞ്ഞ കാര്യങ്ങൾ അത്രയും ഒരു ശരാശരി മലയാളിയുടെ പ്രശ്നങ്ങൾ മാത്രമാണ് എന്നതിൽ  എനിക്ക്   ഒരു സംശയവും തോന്നിയില്ല ...
കേരളത്തിലെ ഭുരിഭാഗം വരുന്ന തൊഴിലാളികളിൽ ഒരു ശരാശരി വരുമാനം എന്നത്  500 രൂപയാണ്.
ഒരു ദിവസം ഒരു കോഴിക്കറി കഴിക്കണം എന്നത് ഒരു ആഡംബരത്വമാണോ ..?
കോഴിയെക്കാൾ  വിലയാണ് പച്ചക്കറിക്ക്  എന്നത് മറ്റൊരു സത്യം...
ചടങ്ങുകൾ എന്തും ആയികൊള്ളട്ടെ....കോഴിയാണ് കേരളത്തിൽ  പ്രധാനം ...കോഴിക്ക് പിന്നാലെ കേരളം പരക്കം പായുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി എന്ന് തോന്നുന്നു ...500 രൂപ കൂലി കിട്ടുന്ന ഒരാൾക്ക്  ഇന്നത്തെ അവസ്ഥയിൽ ഒരു കോഴി വാങ്ങി കറി വെക്കണമെങ്കിൽ 250 രൂപയെങ്കിലും വേണ്ടേ ..?
കൂലിയുടെ പകുതിയും അതോടെ തീരുന്നു ....ബാക്കി വരുന്ന വീട് സാധനങ്ങളുടെ വിലയെ കുറിച്ച് എല്ലാവർക്കും  അറിയാവുന്നത് കൊണ്ട് ലേഖകൻ അതിനെ കുറിച്ചൊന്നും പറയുന്നില്ല...
കേരളത്തിൽ ഒരു ദിവസത്തെ വരുമാനത്തിന്റെ പകുതി കേവലം ഒരു കോഴിക്ക് ചിലവാക്കുമ്പോൾ 
(മാത്യുസ് പറഞ്ഞ ആസ്ട്രേലിയൻ ജീവിത ശൈലിയിൽ ) മറ്റു രാജ്യങ്ങളിൽ ദിനം പ്രതി 80 ഡോളർ മാത്രം കൂലി ലഭിക്കുന്ന ഒരാൾക്ക് വെറും 3 ഡോളർ മാത്രമാണത്രെ ചിലവാക്കേണ്ടി വരുന്നത്...
ചുരുക്കം പറഞ്ഞാൽ നാമിവിടെ കൂലിയുടെ 50% ചിലവാക്കുമ്പോൾ അവർ അവിടെ 5% മാത്രമാണ് ചിലവാക്കുന്നത് ....
ഇതുപോലെ തന്നേ ആയിരിക്കുമല്ലോ മറ്റ്  ഓരോരോ ചിലവുകളിലും നാം ചിലവഴിക്കുന്നത് ...?
വീട് വെക്കുന്നതിൽ ആഡംബരത്വം കാണിക്കുന്നതിൽ മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്മ്യം ചെയുമ്പോൾ കേരളത്തിൽ എത്രയോ ഇരട്ടിയാണ് ചിലവാക്കുന്നത് അവരവരുടെ സ്വപ്ന സൌധങ്ങൾ തീര്ക്കാൻ....?
ഓടിട്ട വീടുകൾ കേരളത്തിൽ  കുറവാണെങ്കിലും ഉള്ള വീടുകളിൽ,
മഴക്കാലം തുടങ്ങിയാൽ പാത്രവും, കലങ്ങളും , തുണികളുമായി വീടിനകത്ത് ചോര്ന്നിറങ്ങിയ വെള്ളം കോരി കളയാൻ സാധാരണക്കാരൻ ഓടി നടക്കുമ്പോൾ,......
കോടികൾ മുടക്കി കെട്ടി ഉയര്ത്തുന്ന മണിമാളികകളുടെ കിടപ്പ് മുറികളിലും സ്വീകരണമുറികളിലും മറ്റും നേരിട്ട് മഴ അകത്തു വീഴത്തക്ക രീതിയിലാണ്‌ ഇന്നത്തെ നിര്മ്മാണ രീതി .....മാറ്റങ്ങൾ നോക്കണേ...!!!
ഇനി ഇങ്ങിനെയൊക്കെ കെട്ടിയുയര്തുന്ന, കോടികൾ മുടക്കിയ സ്വപ്ന സൌധങ്ങളിലാകട്ടെ താമസിക്കാനുള്ള "യോഗം" ഇല്ലാതെ സര്ക്കാരിന്റെ ചിലവിൽ താമസിക്കാനായി ജയിലിലേക്ക് മടങ്ങുന്നു ........
കഴിഞ്ഞ ദിവസം ഈ ലേഖകൻ ഒരു പച്ചകറി കടയിൽ ചെന്നപ്പോൾ " കൂര്ക്ക " യാണ് അന്നത്തെ താരം ....കാരണം ഒരു കിലോ കൂര്ക്കക്ക്  100 രൂപ ....
ഒരു  സാധാരണക്കാരനായ ലേഖകൻ  ശരിക്കും വായ് പൊളിച്ചു ...പക്ഷെ കടക്കാരന്റെ  മറുപടി കേട്ടപ്പോൾ വീണ്ടും വായ് പൊളിക്കാതിരിക്കാൻ കഴിഞ്ഞില്ല...
കാരണം ഏറ്റവും വില കൂടിയ സാധനങ്ങൾക്കാണത്രേ ആവശ്യക്കാർ കൂടുതൽ...!
അന്നേ ദിവസം ഉച്ചക്ക് മുന്നേ തന്നെ ഒരു ചാക്ക് കൂര്ർക്ക വിറ്റു  പോയത്രേ ..
500 രൂപയും കൊണ്ട് കടയിൽ  പോയാൽ  ഒരു സഞ്ചിയിലെക്കുള്ള സാമഗ്രികൾ പോലും കിട്ടുന്നില്ല 
പച്ചക്കറി വില ഏതാണ്ട് സ്വർണ്ണ വിലപോലെ ആയിരിക്കുന്നു.
ഒരു ശരാശരി തൊഴിലാളിക്ക് 100 രൂപ കൊടുത്തു കൂര്ക്ക വാങ്ങാൻ കഴിയുമോ?
എന്നാൽ പിന്നേ ഏതു തരക്കാരായിരിക്കും എന്ത് വില കൊടുത്തും വാങ്ങാൻ തയ്യാറാകുന്നത്..?
അദ്വാനം എന്തെന്നിയാതെ പത്തും ഇരുപതും മുപ്പതുമൊക്കെ ശതമാനത്തിൽ പലിശ വാങ്ങുന്നവര്ക്കും തട്ടിപ്പ് നടത്തുന്നവര്ക്കും ഒക്കെ ഈ വില കൊടുത്തു വാങ്ങാൻ കഴിയുമെന്നു വിശ്വസിക്കാം .....അല്ലേ ....
ആഡംബര ജീവിതം കേരളത്തിൽ അപകടമായ രീതിയിൽ വളര്ന്നു കൊണ്ടിരിക്കയാണ് ..
നമ്മുടെ വരുമാനത്തിൽ ഒതുങ്ങാത്ത ഒരു സാധനതിനുവേണ്ടി സംശയിച്ചു നിൽക്കുമ്പോൾ ........
അതാ വരുന്നു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുകൊണ്ട് കച്ചവടക്കാർ....
" ഒരു രൂപ നാണയം " കൊണ്ടുചെന്നാൽ മതിയത്രേ ...........
ആയിരങ്ങൾ വിലവരുന്ന ഇലക്ട്രോണിക് ,ഗ്രിഹോപകരണ സാമഗ്രികളും ഇരു-നാലു ചക്ര വാഹനങ്ങളും സ്വന്തമാക്കാനായിട്ട്‌ ....
അവർ പറയുന്ന അത്രയും പേപ്പറുകളിൽ നാം ഒപ്പിട്ടു കൊടുക്കുന്നു .....( എന്തായാലും നമ്മുടെ കയോപ്പുകളുടെ സൌന്ദര്യം വര്ധിപ്പിക്കം ....കാരണം അത്രയധികം ഒപ്പുകൾ നാമിട്ടുകൊടുക്കണമല്ലോ ..)
ഒന്ന് ചിന്തിച്ചു നോക്കു .....
ദൈനംദിന ജീവിതത്തിനുവേണ്ടി തന്നേ കഷ്ട്ടപെടുന്ന ഒരു ശരാശരി തൊഴിലാളിക്ക് മുടക്കുകൾ കൂടാതെ ഇത് അടച്ചു വീട്ടുവാൻ സാധിക്കുമോ ?
അടവ് തെറ്റിയാൽ ഉള്ള സ്ഥിതിയോ ...? ലേഖകൻ  പറയാതെ തന്നെ അറിയാമല്ലോ ...
ഒന്ന് ചിന്തിക്കു......ഇതെല്ലം എന്തിനുവേണ്ടി...?
തൊട്ടടുത്തുള്ള വലിയവന്റെ വീട്ടിൽ ഉള്ളതത്രയും തന്റെ വീട്ടിലും വേണമെന്ന് ശാട്യം പിടിക്കുന്ന നമ്മുടെ പ്രവണത ഭാവിയിൽ വളരെ ദോഷം ചെയും ....
ഒന്ന് ഒര്മ്മിക്കാൻ ശ്രമിക്കു ...............
കുറച്ചു വര്ഷങ്ങള്ക്ക് മുൻപ് വരെ ...നമ്മുടെ ഓരോ വീടുകളിലും വൈദ്യുതി ചാർജ് എത്രയയിരുന്നുവെന്നു ...?
അതിൽ നിന്നും മാറി, അതിന്റെ എത്ര ഇരട്ടിയാണ്  നാമിപ്പോൾ അടച്ചു കൊണ്ടിരിക്കുന്നത്?
 വൈദ്യുതി യുനിട്ടിനു പൈസ കൂടിയെന്ന സത്യത്തെക്കാൾ ഉപരി നമ്മുടെ ഉപയോഗം പതിൻ മടങ്ങ്‌ വര്ധിചിരിക്കുന്നു എന്നതല്ലേ സത്യം...?
എന്നാൽ ഒന്നും നമുക്ക് ഒഴിവാക്കാനായി പറ്റുന്നില്ല ...
പക്ഷെ ഇതൊന്നുമില്ലാതെയും നാം എത്ര മനോഹരമായി ജീവിച്ചിരുന്നു...?
മിനി സ്ക്രീനുകളിലും മറ്റും സീരിയലോ സിനിമയോ കാണുമ്പോൾ .........ഒരു മദ്യകുപ്പിയോ സിഗരറ്റോ കാണുമ്പോഴേക്കും അതാ വരുന്നു " മദ്യപാനം ആരോഗ്യത്തിനു ഹാനികരം " എന്ന അറിയിപ്പ്...
നല്ല അറിയിപ്പാണ്......ആരും തെറ്റ് പറയില്ല ...
എന്നാൽ ഇതൊരു പ്രഹസനം അത്രമല്ലെ......
സംസ്ഥാനത്തെ ബീവരെജെസ്  കോർപറേഷൻ അടച്ചു പൂട്ടുമോ?
അടച്ചു പൂട്ടിയാൽ സര്ക്കാരിലെക്കുള്ള ഇത്രയും വരുമാനം മറ്റേതു വഴിയിലുടെ നികത്തും....?
( ഇനി സംസ്ഥാനത്തെ കുടിയന്മാർ എല്ലാവരും കൂടി മദ്യപാനം ഉപേക്ഷിക്കുമോ ...? )
ഇങ്ങിനെയുള്ള ചില കുഴക്കുന്ന ചോദ്യങ്ങളിൽ പെട്ട് നമ്മളിന്നു വലയുകയാണ് ...
നിത്യേന നാം വായിക്കുന്ന പല തട്ടിപ്പുകളിലും പിടിക്കപെടുന്നവരുടെ കുറ്റ സമ്മതത്തിൽ നിന്നും മനസ്സിലാകുന്ന  ഒരേയൊരു സത്യം ഇതെല്ലാം ചെയ്തത്  ആഡംബര ജീവിതം നയിക്കാൻ വേണ്ടിയ്യായിരുന്നു എന്നതാണ് ...
അവിടെയും " ആഡംബരമാണ്  " പ്രശ്നക്കാരൻ ....
കാൻസറിനെകാളുമൊക്കെ, വളരെ അപകടം പിടിച്ച , സമൂഹത്തെ ഒന്നടങ്കം കാര്ന്നു തിന്നുന്ന ഒരു മഹാരോഗമാണ് ഈ " ആഡംബരത്വം "
കേരളത്തിൽ  തന്നെ കുടിവെള്ളം കിട്ടാതെയും ഭക്ഷണം കിട്ടാതെയും മാറാ രോഗങ്ങള്ക്ക് അടിമകളായി ജീവിതം ഒരു ചോദ്യ ചിഹ്നമായി നില്ക്കുന്നതുമായ എത്രയോ ആളുകൾ ...?
അവരൊക്കെയും..............എങ്ങിനെയൊക്കെയോ  ജീവിച്ചു പോകുന്നതും ഈ ആഡംബര സംസ്ക്കാരത്തിന്റെ നടുവിലുടെയാണ്  എന്ന് നാം മനസ്സിലാക്കണം .....
" ഉള്ളവനും ഇല്ലാത്തവനും "....................
ഇവർക്കിടയിൽ മറ്റൊരു വിഭാഗമുണ്ട് .....സാധാരണക്കാർ എന്നറിയപെടുന്ന വിഭാഗം ....
ഇവരാണെങ്കിൽ ജീവിത രീതികളെ താരതമ്മ്യം ചെയുന്നത് ആഡംബര ജീവിതം നയിക്കുന്നവരുമായിട്ടാണ് ....അതിനു വേണ്ടി ശ്രമിച് ഒടുവിൽ  മൂക്ക് മുട്ടെ കടത്തിലേക്ക് കൂപ്പു കുത്തുകയും ചെയുന്നു ....
അറബി രാജ്യങ്ങളിൽ നിന്നും ഇപ്പോൾ എത്ര പേരാണ് നാട്ടിൽ തിരിച്ചെത്തികൊണ്ടിരിക്കുന്നത് ..?
ഇത്രയും നാൾ നില നിരത്തികൊണ്ടു വന്ന ആ ഒരു ജീവിത രീതി ....ഇവിടെ ...ഇനിനയിച്ച്‌ കൊണ്ടുപോകാൻ എങ്ങിനെ സാധിക്കും .....വരുമാനം കുറയുകയല്ലേ ....?
ഇനി എന്തെങ്കിലും ജോലിയിലേക്ക് ഇറങ്ങാം എന്ന് വെച്ചാലോ ...? കേരളത്തിൽ  ഇപ്പോൾ മലയാളികളെക്കാൾ അധികം അന്യ സംസ്ഥാനക്കാരല്ലെ?
ഒരു സാധാരണക്കാരന്റെ ....................
ഒരു തൊഴിലാളിയുടെ വരുമാനം വര്ധിക്കുന്നുണ്ടോ.....?
( സര്ക്കാർ  ഉദ്യോഗസ്ഥരെയും  സ്ഥിര വരുമാനക്കാരെയും ഈ ഗണത്തിൽ പെടുതുന്നില്ല ...കാരണം അവര്ക്ക് കിട്ടുന്ന വരുമാനം ഉറപ്പുള്ളതാണ് ...)
ഈ നില തുടർന്നാൽ എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും....?
നിത്യോപയോഗ സാധനങ്ങൾ തീരെ ഒഴിവാക്കാൻ പറ്റാത്തവരാണ്  നമ്മളെല്ലാരും ...
പുറം വിപണിയിലേതിൽ നിന്നും വളരെ സഹായ വിലയിലാണ് സര്ക്കാര്  ഇതെല്ലാം ന്യായ വില ഷോപിലുടെ തന്നു കൊണ്ടിരിക്കുന്നത് .....ഇത് ഇന്നത്തെ പരിത സ്ഥിതിയിൽ വലിയൊരു സഹായമാണ് സാധാരണക്കാരന് ...
ബി.പി എൽ  എന്ന് പറയുന്ന കാർഡ് ഉടമക്ക് വേണ്ടുന്ന നിബൻ ധനകൾ കര്ശനമായി നടപ്പിലാക്കിയാൽ നിലവിലുള്ള ബി പി എൽ  കാർഡ് ഉടമകളിൽ എത്ര പേർ  അതിനു അർഹരായിരിക്കും ..?

" ഇതോ ദൈവത്തിന്റെ സ്വന്തം നാട്  " ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു ....
രണ്ടാം ഭാഗം അടുത്ത ദിവസം പ്രതീക്ഷിക്കാം ...
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എഴുതാൻ മറക്കരുത് ....