2013 ജൂലൈ 23, ചൊവ്വാഴ്ച

ഇതോ ദൈവത്തിന്റെ സ്വന്തം നാട് .....?

ആസ്ട്രേലിയയിൽ  നിന്നും വന്ന  മത്യുസിനെ ഇന്നലെ പട്ടണത്തിൽ പോയപ്പോൾ കണ്ടിരുന്നു.....ലീവിന് വന്നതാണത്രേ ....മാത്യുസ് കുടുംബ സമേതം ആസ്ട്രേലിയയിൽ ആണ്.
ഭാര്യാ പിതാവിന്റെ ആകസ്മിക നിര്യാണത്തിൽ പങ്കു കൊള്ളാൻ വന്നതാണ്  മാത്യുസ് ...
അടുത്ത ദിവസം തന്നെ തിരിച്ചു പോകുമത്രേ ...
കേരളത്തിലെ ജീവിത സാഹചര്യങ്ങളെ കുറിച്ചാണ് മാത്യുസ് കൂടുതലും സംസാരിച്ചത് ...
അവനു ഇവിടെ ജീവിക്കാൻ ഭയമാകുന്നുവത്രേ..
ഒന്നാലോചിച്ചാൽ ശരിയല്ലേ ...?
അങ്ങിനെയുള്ള സംഭവ വികസങ്ങലല്ലെ കേരളത്തിൽ നിത്യേന നടക്കുന്നത്...?
മാത്യുസ് പറഞ്ഞ കാര്യങ്ങൾ അത്രയും ഒരു ശരാശരി മലയാളിയുടെ പ്രശ്നങ്ങൾ മാത്രമാണ് എന്നതിൽ  എനിക്ക്   ഒരു സംശയവും തോന്നിയില്ല ...
കേരളത്തിലെ ഭുരിഭാഗം വരുന്ന തൊഴിലാളികളിൽ ഒരു ശരാശരി വരുമാനം എന്നത്  500 രൂപയാണ്.
ഒരു ദിവസം ഒരു കോഴിക്കറി കഴിക്കണം എന്നത് ഒരു ആഡംബരത്വമാണോ ..?
കോഴിയെക്കാൾ  വിലയാണ് പച്ചക്കറിക്ക്  എന്നത് മറ്റൊരു സത്യം...
ചടങ്ങുകൾ എന്തും ആയികൊള്ളട്ടെ....കോഴിയാണ് കേരളത്തിൽ  പ്രധാനം ...കോഴിക്ക് പിന്നാലെ കേരളം പരക്കം പായുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി എന്ന് തോന്നുന്നു ...500 രൂപ കൂലി കിട്ടുന്ന ഒരാൾക്ക്  ഇന്നത്തെ അവസ്ഥയിൽ ഒരു കോഴി വാങ്ങി കറി വെക്കണമെങ്കിൽ 250 രൂപയെങ്കിലും വേണ്ടേ ..?
കൂലിയുടെ പകുതിയും അതോടെ തീരുന്നു ....ബാക്കി വരുന്ന വീട് സാധനങ്ങളുടെ വിലയെ കുറിച്ച് എല്ലാവർക്കും  അറിയാവുന്നത് കൊണ്ട് ലേഖകൻ അതിനെ കുറിച്ചൊന്നും പറയുന്നില്ല...
കേരളത്തിൽ ഒരു ദിവസത്തെ വരുമാനത്തിന്റെ പകുതി കേവലം ഒരു കോഴിക്ക് ചിലവാക്കുമ്പോൾ 
(മാത്യുസ് പറഞ്ഞ ആസ്ട്രേലിയൻ ജീവിത ശൈലിയിൽ ) മറ്റു രാജ്യങ്ങളിൽ ദിനം പ്രതി 80 ഡോളർ മാത്രം കൂലി ലഭിക്കുന്ന ഒരാൾക്ക് വെറും 3 ഡോളർ മാത്രമാണത്രെ ചിലവാക്കേണ്ടി വരുന്നത്...
ചുരുക്കം പറഞ്ഞാൽ നാമിവിടെ കൂലിയുടെ 50% ചിലവാക്കുമ്പോൾ അവർ അവിടെ 5% മാത്രമാണ് ചിലവാക്കുന്നത് ....
ഇതുപോലെ തന്നേ ആയിരിക്കുമല്ലോ മറ്റ്  ഓരോരോ ചിലവുകളിലും നാം ചിലവഴിക്കുന്നത് ...?
വീട് വെക്കുന്നതിൽ ആഡംബരത്വം കാണിക്കുന്നതിൽ മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്മ്യം ചെയുമ്പോൾ കേരളത്തിൽ എത്രയോ ഇരട്ടിയാണ് ചിലവാക്കുന്നത് അവരവരുടെ സ്വപ്ന സൌധങ്ങൾ തീര്ക്കാൻ....?
ഓടിട്ട വീടുകൾ കേരളത്തിൽ  കുറവാണെങ്കിലും ഉള്ള വീടുകളിൽ,
മഴക്കാലം തുടങ്ങിയാൽ പാത്രവും, കലങ്ങളും , തുണികളുമായി വീടിനകത്ത് ചോര്ന്നിറങ്ങിയ വെള്ളം കോരി കളയാൻ സാധാരണക്കാരൻ ഓടി നടക്കുമ്പോൾ,......
കോടികൾ മുടക്കി കെട്ടി ഉയര്ത്തുന്ന മണിമാളികകളുടെ കിടപ്പ് മുറികളിലും സ്വീകരണമുറികളിലും മറ്റും നേരിട്ട് മഴ അകത്തു വീഴത്തക്ക രീതിയിലാണ്‌ ഇന്നത്തെ നിര്മ്മാണ രീതി .....മാറ്റങ്ങൾ നോക്കണേ...!!!
ഇനി ഇങ്ങിനെയൊക്കെ കെട്ടിയുയര്തുന്ന, കോടികൾ മുടക്കിയ സ്വപ്ന സൌധങ്ങളിലാകട്ടെ താമസിക്കാനുള്ള "യോഗം" ഇല്ലാതെ സര്ക്കാരിന്റെ ചിലവിൽ താമസിക്കാനായി ജയിലിലേക്ക് മടങ്ങുന്നു ........
കഴിഞ്ഞ ദിവസം ഈ ലേഖകൻ ഒരു പച്ചകറി കടയിൽ ചെന്നപ്പോൾ " കൂര്ക്ക " യാണ് അന്നത്തെ താരം ....കാരണം ഒരു കിലോ കൂര്ക്കക്ക്  100 രൂപ ....
ഒരു  സാധാരണക്കാരനായ ലേഖകൻ  ശരിക്കും വായ് പൊളിച്ചു ...പക്ഷെ കടക്കാരന്റെ  മറുപടി കേട്ടപ്പോൾ വീണ്ടും വായ് പൊളിക്കാതിരിക്കാൻ കഴിഞ്ഞില്ല...
കാരണം ഏറ്റവും വില കൂടിയ സാധനങ്ങൾക്കാണത്രേ ആവശ്യക്കാർ കൂടുതൽ...!
അന്നേ ദിവസം ഉച്ചക്ക് മുന്നേ തന്നെ ഒരു ചാക്ക് കൂര്ർക്ക വിറ്റു  പോയത്രേ ..
500 രൂപയും കൊണ്ട് കടയിൽ  പോയാൽ  ഒരു സഞ്ചിയിലെക്കുള്ള സാമഗ്രികൾ പോലും കിട്ടുന്നില്ല 
പച്ചക്കറി വില ഏതാണ്ട് സ്വർണ്ണ വിലപോലെ ആയിരിക്കുന്നു.
ഒരു ശരാശരി തൊഴിലാളിക്ക് 100 രൂപ കൊടുത്തു കൂര്ക്ക വാങ്ങാൻ കഴിയുമോ?
എന്നാൽ പിന്നേ ഏതു തരക്കാരായിരിക്കും എന്ത് വില കൊടുത്തും വാങ്ങാൻ തയ്യാറാകുന്നത്..?
അദ്വാനം എന്തെന്നിയാതെ പത്തും ഇരുപതും മുപ്പതുമൊക്കെ ശതമാനത്തിൽ പലിശ വാങ്ങുന്നവര്ക്കും തട്ടിപ്പ് നടത്തുന്നവര്ക്കും ഒക്കെ ഈ വില കൊടുത്തു വാങ്ങാൻ കഴിയുമെന്നു വിശ്വസിക്കാം .....അല്ലേ ....
ആഡംബര ജീവിതം കേരളത്തിൽ അപകടമായ രീതിയിൽ വളര്ന്നു കൊണ്ടിരിക്കയാണ് ..
നമ്മുടെ വരുമാനത്തിൽ ഒതുങ്ങാത്ത ഒരു സാധനതിനുവേണ്ടി സംശയിച്ചു നിൽക്കുമ്പോൾ ........
അതാ വരുന്നു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുകൊണ്ട് കച്ചവടക്കാർ....
" ഒരു രൂപ നാണയം " കൊണ്ടുചെന്നാൽ മതിയത്രേ ...........
ആയിരങ്ങൾ വിലവരുന്ന ഇലക്ട്രോണിക് ,ഗ്രിഹോപകരണ സാമഗ്രികളും ഇരു-നാലു ചക്ര വാഹനങ്ങളും സ്വന്തമാക്കാനായിട്ട്‌ ....
അവർ പറയുന്ന അത്രയും പേപ്പറുകളിൽ നാം ഒപ്പിട്ടു കൊടുക്കുന്നു .....( എന്തായാലും നമ്മുടെ കയോപ്പുകളുടെ സൌന്ദര്യം വര്ധിപ്പിക്കം ....കാരണം അത്രയധികം ഒപ്പുകൾ നാമിട്ടുകൊടുക്കണമല്ലോ ..)
ഒന്ന് ചിന്തിച്ചു നോക്കു .....
ദൈനംദിന ജീവിതത്തിനുവേണ്ടി തന്നേ കഷ്ട്ടപെടുന്ന ഒരു ശരാശരി തൊഴിലാളിക്ക് മുടക്കുകൾ കൂടാതെ ഇത് അടച്ചു വീട്ടുവാൻ സാധിക്കുമോ ?
അടവ് തെറ്റിയാൽ ഉള്ള സ്ഥിതിയോ ...? ലേഖകൻ  പറയാതെ തന്നെ അറിയാമല്ലോ ...
ഒന്ന് ചിന്തിക്കു......ഇതെല്ലം എന്തിനുവേണ്ടി...?
തൊട്ടടുത്തുള്ള വലിയവന്റെ വീട്ടിൽ ഉള്ളതത്രയും തന്റെ വീട്ടിലും വേണമെന്ന് ശാട്യം പിടിക്കുന്ന നമ്മുടെ പ്രവണത ഭാവിയിൽ വളരെ ദോഷം ചെയും ....
ഒന്ന് ഒര്മ്മിക്കാൻ ശ്രമിക്കു ...............
കുറച്ചു വര്ഷങ്ങള്ക്ക് മുൻപ് വരെ ...നമ്മുടെ ഓരോ വീടുകളിലും വൈദ്യുതി ചാർജ് എത്രയയിരുന്നുവെന്നു ...?
അതിൽ നിന്നും മാറി, അതിന്റെ എത്ര ഇരട്ടിയാണ്  നാമിപ്പോൾ അടച്ചു കൊണ്ടിരിക്കുന്നത്?
 വൈദ്യുതി യുനിട്ടിനു പൈസ കൂടിയെന്ന സത്യത്തെക്കാൾ ഉപരി നമ്മുടെ ഉപയോഗം പതിൻ മടങ്ങ്‌ വര്ധിചിരിക്കുന്നു എന്നതല്ലേ സത്യം...?
എന്നാൽ ഒന്നും നമുക്ക് ഒഴിവാക്കാനായി പറ്റുന്നില്ല ...
പക്ഷെ ഇതൊന്നുമില്ലാതെയും നാം എത്ര മനോഹരമായി ജീവിച്ചിരുന്നു...?
മിനി സ്ക്രീനുകളിലും മറ്റും സീരിയലോ സിനിമയോ കാണുമ്പോൾ .........ഒരു മദ്യകുപ്പിയോ സിഗരറ്റോ കാണുമ്പോഴേക്കും അതാ വരുന്നു " മദ്യപാനം ആരോഗ്യത്തിനു ഹാനികരം " എന്ന അറിയിപ്പ്...
നല്ല അറിയിപ്പാണ്......ആരും തെറ്റ് പറയില്ല ...
എന്നാൽ ഇതൊരു പ്രഹസനം അത്രമല്ലെ......
സംസ്ഥാനത്തെ ബീവരെജെസ്  കോർപറേഷൻ അടച്ചു പൂട്ടുമോ?
അടച്ചു പൂട്ടിയാൽ സര്ക്കാരിലെക്കുള്ള ഇത്രയും വരുമാനം മറ്റേതു വഴിയിലുടെ നികത്തും....?
( ഇനി സംസ്ഥാനത്തെ കുടിയന്മാർ എല്ലാവരും കൂടി മദ്യപാനം ഉപേക്ഷിക്കുമോ ...? )
ഇങ്ങിനെയുള്ള ചില കുഴക്കുന്ന ചോദ്യങ്ങളിൽ പെട്ട് നമ്മളിന്നു വലയുകയാണ് ...
നിത്യേന നാം വായിക്കുന്ന പല തട്ടിപ്പുകളിലും പിടിക്കപെടുന്നവരുടെ കുറ്റ സമ്മതത്തിൽ നിന്നും മനസ്സിലാകുന്ന  ഒരേയൊരു സത്യം ഇതെല്ലാം ചെയ്തത്  ആഡംബര ജീവിതം നയിക്കാൻ വേണ്ടിയ്യായിരുന്നു എന്നതാണ് ...
അവിടെയും " ആഡംബരമാണ്  " പ്രശ്നക്കാരൻ ....
കാൻസറിനെകാളുമൊക്കെ, വളരെ അപകടം പിടിച്ച , സമൂഹത്തെ ഒന്നടങ്കം കാര്ന്നു തിന്നുന്ന ഒരു മഹാരോഗമാണ് ഈ " ആഡംബരത്വം "
കേരളത്തിൽ  തന്നെ കുടിവെള്ളം കിട്ടാതെയും ഭക്ഷണം കിട്ടാതെയും മാറാ രോഗങ്ങള്ക്ക് അടിമകളായി ജീവിതം ഒരു ചോദ്യ ചിഹ്നമായി നില്ക്കുന്നതുമായ എത്രയോ ആളുകൾ ...?
അവരൊക്കെയും..............എങ്ങിനെയൊക്കെയോ  ജീവിച്ചു പോകുന്നതും ഈ ആഡംബര സംസ്ക്കാരത്തിന്റെ നടുവിലുടെയാണ്  എന്ന് നാം മനസ്സിലാക്കണം .....
" ഉള്ളവനും ഇല്ലാത്തവനും "....................
ഇവർക്കിടയിൽ മറ്റൊരു വിഭാഗമുണ്ട് .....സാധാരണക്കാർ എന്നറിയപെടുന്ന വിഭാഗം ....
ഇവരാണെങ്കിൽ ജീവിത രീതികളെ താരതമ്മ്യം ചെയുന്നത് ആഡംബര ജീവിതം നയിക്കുന്നവരുമായിട്ടാണ് ....അതിനു വേണ്ടി ശ്രമിച് ഒടുവിൽ  മൂക്ക് മുട്ടെ കടത്തിലേക്ക് കൂപ്പു കുത്തുകയും ചെയുന്നു ....
അറബി രാജ്യങ്ങളിൽ നിന്നും ഇപ്പോൾ എത്ര പേരാണ് നാട്ടിൽ തിരിച്ചെത്തികൊണ്ടിരിക്കുന്നത് ..?
ഇത്രയും നാൾ നില നിരത്തികൊണ്ടു വന്ന ആ ഒരു ജീവിത രീതി ....ഇവിടെ ...ഇനിനയിച്ച്‌ കൊണ്ടുപോകാൻ എങ്ങിനെ സാധിക്കും .....വരുമാനം കുറയുകയല്ലേ ....?
ഇനി എന്തെങ്കിലും ജോലിയിലേക്ക് ഇറങ്ങാം എന്ന് വെച്ചാലോ ...? കേരളത്തിൽ  ഇപ്പോൾ മലയാളികളെക്കാൾ അധികം അന്യ സംസ്ഥാനക്കാരല്ലെ?
ഒരു സാധാരണക്കാരന്റെ ....................
ഒരു തൊഴിലാളിയുടെ വരുമാനം വര്ധിക്കുന്നുണ്ടോ.....?
( സര്ക്കാർ  ഉദ്യോഗസ്ഥരെയും  സ്ഥിര വരുമാനക്കാരെയും ഈ ഗണത്തിൽ പെടുതുന്നില്ല ...കാരണം അവര്ക്ക് കിട്ടുന്ന വരുമാനം ഉറപ്പുള്ളതാണ് ...)
ഈ നില തുടർന്നാൽ എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും....?
നിത്യോപയോഗ സാധനങ്ങൾ തീരെ ഒഴിവാക്കാൻ പറ്റാത്തവരാണ്  നമ്മളെല്ലാരും ...
പുറം വിപണിയിലേതിൽ നിന്നും വളരെ സഹായ വിലയിലാണ് സര്ക്കാര്  ഇതെല്ലാം ന്യായ വില ഷോപിലുടെ തന്നു കൊണ്ടിരിക്കുന്നത് .....ഇത് ഇന്നത്തെ പരിത സ്ഥിതിയിൽ വലിയൊരു സഹായമാണ് സാധാരണക്കാരന് ...
ബി.പി എൽ  എന്ന് പറയുന്ന കാർഡ് ഉടമക്ക് വേണ്ടുന്ന നിബൻ ധനകൾ കര്ശനമായി നടപ്പിലാക്കിയാൽ നിലവിലുള്ള ബി പി എൽ  കാർഡ് ഉടമകളിൽ എത്ര പേർ  അതിനു അർഹരായിരിക്കും ..?

" ഇതോ ദൈവത്തിന്റെ സ്വന്തം നാട്  " ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു ....
രണ്ടാം ഭാഗം അടുത്ത ദിവസം പ്രതീക്ഷിക്കാം ...
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എഴുതാൻ മറക്കരുത് ....

                                                         














 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ